Film NewsKerala NewsHealthPoliticsSports

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി എ ഡി ജി പി അജിത്കുമാർ; എന്നാൽ മെഡൽ നൽകരുതെന്ന് ഡി ജി പി 

10:55 AM Nov 01, 2024 IST | suji S

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി എ ഡി ജി പി അജിത്കുമാർ. എന്നാൽ ഈ മെഡൽ നൽകരുതെന്ന് ഡി ജി പി. പി വി അനവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ അജിത്കുമാറിനെതിരെ അന്വേഷണം നടക്കുന്നതിനാൽ അജിത് കുമാറിനെ മെഡൽ നല്കരുതെന്നാണ് പോലീസ് മേധവാവി തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഇങ്ങനെ മെഡല്‍ പ്രഖ്യാപിച്ചാലും ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ മെഡല്‍ നൽകുന്നത് പതിവില്ല. ഇതേ പോലെയുള്ള ആരോപണത്തിൽ അജിത്കുമാറിനെ മേൽ അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ നല്‍കരുതെന്ന് ഡിജിപി മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചു.

അതേസമയം  എ ഡി ജി പി അജിത്കുമാറിനൊപ്പം  ഹരിശങ്കര്‍ ഐപിഎസും മെഡലിന് അര്‍ഹത നേടിയിട്ടുണ്ട്. നിലമ്പൂര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു എഡിജിപിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസ് ക്യാമ്പിലെ മരം മുറി, സ്വര്‍ണക്കടത്ത്, പൂരം കലക്കല്‍ തുടങ്ങിയ ആരോപണങ്ങളായിരുന്നു പിവി അന്‍വര്‍ ഉന്നയിച്ചത്. വെള്ളിയാഴ്ച്ചയാണ് മുഖ്യമന്ത്രിയുടെ മെഡൽദാന ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്.

Tags :
ADGP Ajith Kumar awarded Chief Minister's Police Medal
Next Article