Film NewsKerala NewsHealthPoliticsSports

പതിനെട്ടാം പടിയില്‍ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ റിപ്പോർട്ട് തേടി എഡിജിപി എസ് ശ്രീജിത്

04:18 PM Nov 26, 2024 IST | Abc Editor

പതിനെട്ടാം പടിയില്‍ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ റിപ്പോർട്ട് തേടി എഡിജിപി എസ് ശ്രീജിത്. ശബരിമല പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഒരുപാട് വിമർശനങ്ങളാണ് എത്തിയത്, ഈ വിമർശനത്തിന് പിന്നാലെയാണ് ഇങ്ങനൊരു നടപടി. കഴിഞ്ഞദിവസം ശബരിമല ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാർ പതിനെട്ടാം പടിയിൽ നിന്ന് പുറം തിരിഞ്ഞുകൊണ്ടു നിന്നുള്ള വിവാദഫോട്ടോ എടുത്തത്.

ഈ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വലിയ രീതിയിൽ  പ്രചരിച്ചതോടെ ഈ വിഷയം വളരെയേറെ  വിവാദമായി.  ഈ  വിഷയത്തില്‍ പൊലീസുകാര്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തുകയും കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിക്കുകയും ചെയ്തു.ഈ സംഭവത്തിൽ   സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെഇ ബൈജുവിനോടാണ് എഡിജിപി റിപ്പോര്‍ട്ട് തേടിയത്.

Tags :
ADGP S Sreejithphoto shoot of the policemensabarimala
Next Article