എ ഡി എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ അന്വേഷണത്തിൽ സി ബി ഐ സഹായം തേടും
എ ഡി എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ,കേസിൽ തൃപ്തികരമായ വിധി ആയിരുന്നില്ല എന്നതുകൊണ്ട് അന്വേഷണത്തിൽ സി ബി ഐ സഹായം തേടും. എഡിമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം കൃത്യമായി നടന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോൺ എസ്. റാൽഫ്. കളക്ടറുടെ മൊഴി ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും. അന്വേഷണ സംഘം പ്രശാന്തന്റെയോ, കളക്ടറുടെയോ, പിപി ദിവ്യയുടെയോ കോൾ വിവരങ്ങൾ എടുത്തില്ല. തനിക്ക് തെറ്റുപറ്റിയെന്ന കാര്യം നവീൻ ബാബു പറഞ്ഞിരുന്നതായി കളക്ടറുടെ ആദ്യ മൊഴിയിലുണ്ടായിരുന്നില്ല. ഏത് സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് വെളിപ്പെടുത്താനും കളക്ടർ തയ്യാറാവുന്നില്ലെന്നും ജോൺ എസ്. റാൽഫ് പറഞ്ഞു.