പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. കെ.വിശ്വന്‍
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി ദിവ്യയുടെ വക്കീല്‍ അഡ്വ. കെ.വിശ്വന്‍. ഒരു കൈയില്‍ കൊള്ളാവുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാനുണ്ടെന്നും ജാമ്യം കിട്ടിയതില്‍ സന്തോഷ
മുണ്ടെന്നനും കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ.ജയിലിലായി പതിനൊന്ന് ദിവസത്തിന് ശേഷമാണ് ദിവ്യയ്ക്ക് കോടതി ജാമ്യം നൽകുന്നത്.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ പൊതുസമൂഹം ഇതുവരെ ചര്‍ച്ചചെയ്ത വിഷയം മാത്രമല്ല, ഇതിനിടയില്‍ മറ്റുചില കാര്യങ്ങള്‍ കൂടെയുണ്ടെന്ന് വ്യക്തമാവും. പി പി ദിവ്യക് ജാമ്യം നൽകിക്കൊണ്ടുള്ള വിധി ആശ്വാസകരമാണെന്നും.ഇന്ന് തന്നെ ജയിൽ മോചിതയാക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും ദിവ്യയുടെ വകീല് പറഞ്ഞു .ഒരു അഭിഭാഷകൻ എന്ന നിലയിൽ വിധിയിൽ സന്തോഷമുണ്ടെന്നും വകീൽ മാധ്യമങ്ങളോട് പറയുന്നു.