Film NewsKerala NewsHealthPoliticsSports

എന്‍എസ്എസിന് പിന്നാലെ എസ്എൻഡിപി യുടെ പരിപാടിയിലേക്കും രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം; സാമുദായിക സംഘടനകൾക്കൊപ്പം കരുത്താർജിക്കാനൊരുങ്ങി കോൺഗ്രസ്‌നേതാവ്

12:26 PM Dec 20, 2024 IST | Abc Editor

സാമുദായിക സംഘടനകളെ ഒപ്പം കൂട്ടി കരുത്താര്‍ജിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചു. ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്നും ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കുന്നു. ഇത് സംബന്ധിച്ച സമ്മേളനം എസ്എന്‍ഡിപി ശക്തികേന്ദ്രമായ വൈക്കത്ത് നടക്കുന്നുണ്ട്. ഈ സമ്മേളനമാണ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യാൻ എത്തുന്നത്. കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്നകാലത്തും എസ്എന്‍ഡിപിയും എന്‍എസ്എസും രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

എന്നാൽ ശക്തികേന്ദ്രമായ വൈക്കത്തെ എസ്എന്‍ഡിപിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതോടെ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാണ് രമേശ് ചെന്നിത്തലയുടെ നീക്കമെന്നും പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് മുഖ്യപ്രഭാഷണം നടത്താന്‍ എന്‍എസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതോടെ വര്‍ഷങ്ങളായുള്ള ഇരുവർക്കും തമ്മിലുള്ള അകല്‍ച്ചയ്ക്കാണ് അന്ത്യമാകുന്നത്. എട്ട് വര്‍ഷമായി എന്‍എസ്എസും രമേശ് ചെന്നിത്തലയും തമ്മില്‍ അകല്‍ച്ചയില്‍ ആയിരുന്നു.

Tags :
NSS leadershipRamesh ChennithalaRamesh Chennithala invited to SNDP's event
Next Article