അസദ് ഭരണകൂടത്തിന്റെ തകർച്ചക്ക് പിന്നാലെ സിറിയയിൽ കനത്ത ആക്രമണം കടുപ്പിച്ചു ഇസ്രയേൽ; സിറിയയുടെ ഒരു കൂട്ടം യുദ്ധക്കപ്പലുകൾ ഇസ്രയേൽ തകർത്തു
അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സിറിയയില്‍ കനത്ത ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ആണ് ഇസ്രയേല്‍. ഇപ്പോൾ സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകള്‍ ഇസ്രയേല്‍ തകര്‍ത്തു. അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.ഇവിടെ നങ്കൂരമിട്ടിരുന്ന 15 ഓളം കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. തുറമുഖങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ അട്ടിമറിയെ തുടർന്ന് സിറിയയുടെ കൈവശമുള്ള ആയുധങ്ങൾ തീവ്രവാദികളുടെ കയ്യിൽ അകപ്പെടുമോ എന്ന ഭയത്തിലായിരിന്നു അതിർത്തി രാജ്യമായ ഇസ്രയേലും ലോകവും.എന്നാൽ അങ്ങനൊരു കാര്യമില്ലാ എന്ന് തീരുമാനമെടുത്തിരിക്കുകയാണ് ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ്.
അതേസമയം സിറിയന്‍ ഭരണകൂടത്തിന്റെ തകര്‍ച്ച ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനും ഞങ്ങള്‍ നല്‍കിയ കനത്ത പ്രഹരത്തിന്റെ നേരിട്ടുള്ള ഫലമാണ്. ഞാന്‍ മുമ്പ് വാഗ്ദാനം ചെയ്തതുപോലെ, ഞങ്ങള്‍ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്’ നെതന്യാഹു തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടാതെ പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.