Film NewsKerala NewsHealthPoliticsSports

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ‌ക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് കൃഷി മന്ത്രി

11:14 AM Nov 09, 2024 IST | ABC Editor

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ‌ക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടൻ കണ്ടെത്തും. വയനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനും ആരോഗ്യത്തിനും ആണ് പ്രതികൂലമായി ബാധിക്കുന്നത് എന്ന് കൃഷി മന്ത്രി പി പ്രസാദ് കൂട്ടിച്ചേർത്തു.

സർക്കാർ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ദുരിത ബാധിതർക്ക് പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടിയിരുന്നു. ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകി. കൃത്യമായ പരിശോധന കൂടാതെ അലക്ഷ്യമായി ഇത്തരത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിൽ വിശദീകരണം നൽകണമെന്ന് നിർദേശിചിരിക്കുകയാണ്.

Tags :
Agricultural MinisterP PrasadWayanad
Next Article