Film NewsKerala NewsHealthPoliticsSports

സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ 100-ൽ അധികം യാത്രക്കാരുമായി 4 ദിവസമായി കുടുങ്ങി കിടക്കുന്നു

02:57 PM Nov 20, 2024 IST | Abc Editor

സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ 100-ൽ അധികം യാത്രക്കാരുമായി 4 ദിവസമായി കുടുങ്ങി കിടക്കുന്നു, നവംബർ 16-ന് തായ്‌ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നെത്തേണ്ട വിമാനമാണ് ഇപ്പോൾ ഇങ്ങനെ കുടുങ്ങി കിടക്കുന്നത്. ‌ആദ്യം അറിയിച്ചത് സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ആറുമണിക്കൂർ വൈകുമെന്നായിരുന്നു. കാത്തുനിന്ന യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും ഒരു മണിക്കൂറിന് ശേഷം യാത്രക്കാരെ തിരിച്ചിറക്കി. തുടർന്ന് വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ അറിയിക്കുകയും ചെയ്യ്തു.

എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം വീണ്ടും സാങ്കേതിക തകരാർ മാറിയെന്നറിയിച്ച് യാത്രക്കാരെ വിമാനത്തിൽ കയറ്റി യാത്ര ആരംഭിക്കുകയും ചെയ്യ്തു , എന്നാൽ 2 മണിക്കൂറത്ത് യാത്രയ്ക്ക്  ശേഷം വീണ്ടും സാങ്കേതിക തകരാർ ചൂണ്ടി കാട്ടി വിമാനം ഫുക്കെറ്റിൽ തന്നെ ഇറക്കുകയായിരുന്നു.യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ദുഃഖം  പ്രകടിപ്പിക്കുകയും ചെയ്യ്തു.

Tags :
Air India flightThailand
Next Article