For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുന്നു, ജന ജീവിതം ദുസ്സഹം

10:48 AM Nov 22, 2024 IST | Abc Editor
ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുന്നു  ജന ജീവിതം ദുസ്സഹം

ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുന്നു, രണ്ടിടങ്ങളിൽ വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. കനത്ത പുകമഞ്ഞിൽ ജനജീവിതം ദുസഹമാണ്. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനുളള തീരുമാനത്തിലാണ് ഇപ്പോൾ ഡല്‍ഹി സർക്കാർ. വായു മലിനീകരണത്തിന് പ്രധാന പങ്കു വഹിച്ചിരിക്കുന്നത് വാഹനങ്ങളാണ് , 47 ശതമാനമാ‌ണ് വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം. മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഒന്നിലധികം സ്ഥലങ്ങളിൽ രാത്രികാല ശുചീകരണവും ,റോഡ് വൃത്തിയാക്കലും നടത്തി.

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെയും കുൽജീത് സിംഗ് ചഹൽ വിമർശിച്ചു. ഡൽഹി വൃത്തിയാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.  എന്നാൽ നഗരത്തെ ആരോഗ്യകരവും കൂടുതൽ ഊർജ്ജസ്വലവും മനോഹരവുമായ സ്ഥലമാക്കി മാറ്റുന്നതിന് പ്രധാനമന്ത്രിയിൽ നിന്നും ആഭ്യന്തര മന്ത്രിയിൽ നിന്നും ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നു. രാത്രികാല ശുചീകരണം നഗരത്തിന് കാര്യമായ പുരോഗതി ഞങ്ങൾ  കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞു.

Tags :