സീപ്ലെയന്‍ പദ്ധതിയെ എതിര്‍ത്ത എ.ഐ.ടി.യു.സി. നിലപാടിനെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
04:28 PM Nov 13, 2024 IST
|
ABC Editor
സീപ്ലെയന്‍ പദ്ധതിയെ എതിര്‍ത്ത എ.ഐ.ടി.യു.സി. നിലപാടിനെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്ലാത്തിനെയും എല്ലാക്കാലത്തും എതിര്‍ക്കാൻ കഴിയുമോ എന്നാണ് എം വി ഗോവിന്ദൻ പറയുന്നത്.
ഇതെല്ലാം പൊതുവായിട്ടുള്ള വളര്‍ച്ചയുടെ ഭാഗമായിട്ടുള്ളതല്ലേ. അത് ആ അര്‍ഥത്തില്‍ തന്നെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടും. ഓരോന്ന് പുതിയതായി വന്നുകൊണ്ടിരിക്കുകയല്ലേ.
എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോ.' ഗോവിന്ദന്‍ ചോദിച്ചു.ശക്തമായ സമരത്തിലൂടെ ഇല്ലാതായ പദ്ധതി വീണ്ടും തുടങ്ങുന്നത് ഉള്‍നാടന്‍ മത്സ്യ, കക്ക വാരല്‍ തൊഴിലാളികള്‍ക്ക് എതിരാണെന്നായിരുന്നു മത്സ്യത്തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) വിമര്‍ശനം. പദ്ധതി നിര്‍ത്തിവെച്ച് തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
Next Article