സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി
സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി. സീ പ്ലേൻ പ്രൊജക്റ്റ് നടപ്പാക്കുന്നതിന് വേണ്ടി പരീക്ഷണ പറക്കൽ നടത്തിയിരുന്നു എന്നാൽ പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ശേഷം സമരത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.
രാജ്യത്ത് എമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുവാനും വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷികുവനും സീ പ്ലേൻ സർവീസ്നു കഴിയുമെന്നതിൽ സംശയമില്ല.എന്നാൽ സർവീസ് നിലവിൽ വരുന്നതിനു മുൻപ് തന്നെ തടയിടുവനണ് സി പി ഐ ശ്രമിക്കുന്നത്.സിഐടിയുവും എഐടിയുസിയും അടക്കമുള്ള വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകൾ പങ്കെടുത്ത കോഡിനേഷൻ കമ്മിറ്റിയിൽ പ്ലൈനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചെങ്കിലും സമര പരിപാടിയിലേക്ക് നീങ്ങാൻ ആലോചന ഇല്ലായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നിലപാട് കടിപ്പിക്കുകയാണ് സിപിഐ.