Film NewsKerala NewsHealthPoliticsSports

തോമസിന് മന്ത്രിയാവാൻ സാധ്യതയില്ലങ്കിൽ താൻ എന്തിന് രാജിവെക്കണം; മന്ത്രിമാറ്റം ചർച്ച ആക്കിയതിൽ എ കെ ശശീന്ദ്രനെ അതൃപ്‌തി

10:10 AM Dec 18, 2024 IST | Abc Editor

മന്ത്രിമാറ്റം ചർച്ച ആക്കിയതിൽ എ കെ ശശീന്ദ്രനെ അതൃപ്‌തി. തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.അതുപ്പോലെ നാട്ടില്‍ പ്രചരിക്കുന്ന പോലെ ഒരു കാര്യവും എന്‍ സി പില്‍ നടക്കുന്നില്ല മന്ത്രി പറഞ്ഞു.

തോമസ് കെ തോമസ് ദേശീയ അധ്യക്ഷനെ കാണുന്നത് അച്ചടക്കലംഘനമോ ,പാര്‍ട്ടിവിരുദ്ധമോ അല്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ മുന്‍പ് പവാറുമായി ചര്‍ച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഇക്കാര്യം നീണ്ടുപോയത്. ഇന്നലത്തെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ തനിക്കറിയില്ല. ചാക്കോ, തോമസ് എന്നിവര്‍ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണമാണ്.കേരളത്തില്‍ ഇപ്പോളിത് ചര്‍ച്ചയാക്കിയത് നല്ല കാര്യമല്ലെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണം എന്നും ശശീന്ദ്രൻ പറഞ്ഞു. തോമസിന് മന്ത്രിയാവുന്നതിന് തന്റെ മന്ത്രിസ്ഥാനം തടസ്സമല്ലെന്നും തോമസിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ശശീന്ദ്രൻ പറയുന്നു. എന്നാൽ തോമസ്. കെ. തോമസിന് മന്ത്രി സ്ഥാനം നല്‍കുന്നതില്‍ സിപിഐഎമ്മിന് താല്‍പര്യകുറവുണ്ട്.

Tags :
Minister AK SaseendranThomas K Thomas
Next Article