ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എ കെ ശശീന്ദ്രനെ എൻ സി പി യുടെ അന്ത്യ ശാസനം
ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എ കെ ശശീന്ദ്രനെ എൻ സി പി യുടെ അന്ത്യ ശാസനം. സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയാണ് എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ രാജി വെയ്ക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ പാര്‍ട്ടി പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും രാജി വെക്കാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നു.
കോഴ വാഗ്ദാനത്തില്‍ പാര്‍ട്ടി അടിമുടി നീറി നില്‍ക്കുന്ന സമയത്ത് മന്ത്രിസ്ഥാനത്തുനിന്ന് എ കെ ശശീന്ദ്രനെ മാറ്റിയേ മതിയാകു എന്ന നിലപാടിലാണ് എന്‍സിപിയുടെ സംസ്ഥാന നേതൃത്വം. ഈ മാസം 19 ന് ചേര്‍ന്ന എന്‍സിപി സംസ്ഥാന നേതൃ യോഗത്തില്‍ തന്നെ മന്ത്രി സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി സി ചാക്കോ ആവശ്യപ്പെട്ടിരുന്നു, അതിപ്പോഴും തുടരുകയാണ്. രാജിക്കാര്യം മുഖ്യമന്ത്രിയെ കണ്ട് അറിയിക്കണമെന്നും ശശീന്ദ്രന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.