Film NewsKerala NewsHealthPoliticsSports

മുഖ്യ മന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നു; കോൺഗ്രസിനെതിരെ കടുത്ത ആരോപണവുമായി,എ കെ ഷാനിബ്  

02:08 PM Oct 22, 2024 IST | suji S

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി പാർട്ടി വിട്ട യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്.കോൺഗ്രസ്‌ സമീപനം തന്നെ ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുക എന്നതാണ്. പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് വി ഡി സതീശൻ. സതീശനു ധാർഷ്ട്യമാണ്.മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നു.

ഉപ തെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് ആയ വി ഡി  സതീശന്‍റെ  തന്ത്രങ്ങൾ തന്നെ  പാലക്കാട്‌ പാളും എന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട് . തന്റെ പോരാട്ടം തന്നെ  പാർട്ടിക്കകത്തെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണു എ കെ ഷാനിബ്  പറയുന്നു. ഞാൻ മത്സരിച്ചാൽ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്നു തനിക്ക്  മനസിലായി. ഈ ഒരു സാഹചര്യത്തിൽ താൻ  സ്വതന്ത്രൻ ആയി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് വി ഡി സതീശൻ എന്നും ഷാനിബ് പറയുന്നു.

Tags :
AK ShanibVD Satheesan
Next Article