മുനമ്പത്തെ കുടിയിറക് ഭീഷണി നേരിടുന്ന ജനങ്ങൾക് പിന്തുണയുമായി എകെസിസി യൂണിറ്റ്
മുനമ്പത്ത് വഖഫിന്റെ കുടിയിറക് ഭീഷണി നേരിടുന്ന അറുന്നൂറ്റിപത്ത് കൂടുമ്പങ്ങലിലെ ജനങ്ങൾകു പിന്തുണയുമായി എകെസിസി ചക്കാമ്പുഴ യൂണിറ്റ്.സ്വന്തം കിടക്കാടവും മണ്ണും സംരക്ഷിക്കാൻ വേണ്ടി കഴിഞ്ഞ ഒരു മാസമായി സമരത്തിലിരിക്കുന്ന മുനമ്പം സ്വദേശികൾകു പിന്തുണയുമായാണു ചക്കാമ്പുഴ യൂണിറ്റ് സമരത്തിൽ പങ്കുചേരുന്നത്. മുനമ്പതെ ജനങ്ങൾ കാലാകാലങ്ങളായി സ്വന്തമാകി കരം തീർത്തു പോകുന്ന ഭൂമിക് അവകാശവാദം ഉന്നയിക്കുന്ന വക്കഫിന്റെ നീകത്തെ എന്തു വിലകൊടുത്തും തടയാനാണ് സമരസേന നേതാക്കളുടെ തീരുമാനം.
എകെസിസി ചക്കാമ്പുഴ യൂണിറ്റ് പ്രസിഡന്റും രാമപുരം മേഖല ട്രഷററുമായ സണ്ണി കുരിശുംമൂട്ടിൽ, സെക്രട്ടറി തങ്കച്ചൻ കളരിക്കാട്ട്, ട്രഷറർ പി ജെ മാത്യു പാലത്താനത്തുപടവിൽ മറ്റും ഭാരവാഹികളായ സജൻ കോട്ടേരിൽ, ജോസ് കുരിശുംമൂട്ടിൽ, ഐസക്ക് കൊച്ചുപറമ്പിൽ, ബേബി പുതുവേലിൽ, അഗസ്റ്റിൻ വിച്ചാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. അറുനൂറ്റിപത്ത് കുടുംബങ്ങൾ ആണ് നിലവിൽ മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്നത്. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശമാണ് മുനമ്പം. ഫറൂക്ക് കോളേജിന് ദാനമായി ലഭിച്ച ഭൂമി എങ്ങനെയാണ് വഖഫിന്റെ ഭൂമിയാകുന്നത്.മുനമ്പം വേളാങ്കണ്ണി പള്ളി വികാരി മുനമ്പത്തെ നിലവിലെ സാഹചര്യങ്ങൾ എകെസിസി ഭാരവാഹികൾക്ക് വിവരിച്ചു നൽകി.