ആലപ്പുഴ വാഹനാപകടം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൽവിൻ ജോർജ്ജിന്റെ നില അതീവഗുരുതരമായി തുടരുന്നു
ആലപ്പുഴ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൽവിൻ ജോർജ്ജിന്റെ നില അതീവഗുരുതരമായി തുടരുന്നു എന്ന് ഡോക്ടറുമാർ. ഈ അപകടത്തിൽ തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര ക്ഷതമേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. ഒരു ശസ്ത്രക്രിയ അൽവിന്റെത് കഴിഞ്ഞിരുന്നു, എന്നാൽ ഇതുവരെയും നിലയിൽ മാറ്റമില്ല എന്നാണ് ഡോക്ടറുമാർ പറയുന്നത്. ഈ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് ഇനിയും 6 വിദ്യാർത്ഥികളാണ്.
അതേസമയം തിങ്കളാഴ്ച രാത്രി 9 .20ന് ആലപ്പുഴ ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്കിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ 5 എംബിബിഎസ് ഒന്നാം വിദ്യാർത്ഥികൾക്ക് ക്യാമ്പസ് കണ്ണിരോടെയാണ് കഴിഞ്ഞ ദിവസം വിട നൽകിയത്. .ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്നിവരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു. ഇന്ന് ആയുഷ് ഷാജിയുടേയും, ബി ദേവനന്ദന്‍റെയും സംസ്കാര ചടങ്ങുകൾ നടക്കപെടും. അപകടം നടക്കുന്ന സമയത്ത് വാഹനത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്.