For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ആലത്തൂർ പോലീസ് സ്റ്റേഷൻ മികച്ച പോലീസ് സ്റ്റേഷൻ എന്ന് റിപ്പോർട്ട്

02:21 PM Dec 05, 2024 IST | ABC Editor
ആലത്തൂർ പോലീസ് സ്റ്റേഷൻ മികച്ച പോലീസ് സ്റ്റേഷൻ എന്ന് റിപ്പോർട്ട്

സംസ്ഥാന പോലീസ് സെനങ്ങങ്ങളുടെ കൃത്യനിർവഹണത്തിൽ ആലത്തൂർ പോലീസ് സ്റ്റേഷൻ മുന്നിൽ എന്ന് റിപ്പോർട്ട് .രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്റെ അവസാനഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ നേട്ടം കൈവരിച്ചത്.

വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച്‌ വൻ സുരക്ഷാ സേനയെയാണ് പോലീസ് ഡിപ്പാർട്മെന്റ് തൽസ്ഥാനത്ത് വിന്യസിപ്പിച്ചിട്ടുള്ളത് .
വളരെ പ്രശംസനീയമായ കൃത്യനിർവഹണം ആണ് എല്ലാ സേന അംഗങ്ങളും നിർവഹിക്കുന്നത് .

Tags :