വിമാന സർവീസ്കൾകെല്ലാം ഇന്ത്യയിൽ ഇനി ഒരൊറ്റ വിമാന കമ്പനിയുടെ സേവനം
ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും സഹകരിച്ചുള്ള 'വിസ്താര' എയര്‍ ഇന്ത്യയില്‍ ലയിച്ചതോടെ ഇനി രാജ്യത്ത് അവശേഷിക്കുന്നത് എല്ലാത്തരം സേവനങ്ങളും നൽകാൻ ഇനി ഒരൊറ്റ വിമാന കമ്പിനി മാത്രം.തിങ്കളാഴ്ച വിസ്താര ബ്രാന്‍ഡില്‍ അവസാന വിമാനവും പറന്നകന്നു. ഇനി എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിലാണ് വിസ്താര വിമാനങ്ങളുടെ സേവനം. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013-ലാണ് വിസ്താര നിലവില്‍ വന്നത്. 2015 ജനുവരി ഒമ്പത് ആദ്യ സര്‍വീസും നടത്തി.
ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു കമ്പനിയുടെ ആസ്ഥാനം 70 വിമാനങ്ങളുമായി 350 സര്‍വിസുകളാണ് വിസ്താര ദിവസവും നടത്തിയിരുന്നത്.2022 നവംബറില്‍ ആണ് വിസ്താര എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിക്കുന്നതായുള്ള പ്രഖ്യാപനമുണ്ടായത്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണിത്. ലയനം പൂര്‍ത്തിയാകുന്നതോടെ സിംഗപ്പുര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരിയുണ്ടാകും.