For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഹേമ കമ്മറ്റി റിപ്പോർട്ടുമായുള്ള എല്ലാ കാര്യങ്ങളും കോടതി പരിഗണനയിൽ,കോടതിയിലിരിക്കുന്ന കാര്യത്തെ കുറിച്ചൊന്നും പറയാനില്ലെന്ന് മന്ത്രിസജി ചെറിയാൻ

02:14 PM Nov 30, 2024 IST | Abc Editor
ഹേമ കമ്മറ്റി റിപ്പോർട്ടുമായുള്ള എല്ലാ കാര്യങ്ങളും കോടതി പരിഗണനയിൽ കോടതിയിലിരിക്കുന്ന കാര്യത്തെ കുറിച്ചൊന്നും പറയാനില്ലെന്ന് മന്ത്രിസജി ചെറിയാൻ

ഹേമ കമ്മറ്റി റിപ്പോർട്ടുമായുള്ള എല്ലാ കാര്യങ്ങളും കോടതി പരിഗണനയിൽ, കോടതിയിലിരിക്കുന്ന കാര്യത്തെ കുറിച്ചൊന്നും പറയാനില്ലെന്ന് മന്ത്രിസജി ചെറിയാൻ. കോടതി തീരുമാനിക്കുന്ന എല്ലാകാര്യങ്ങളും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അത് സർക്കാർ ചെയ്യുന്നുണ്ട് മന്ത്രി പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിച്ചു. പരാതിക്കാർക്ക് എല്ലായ്പ്പോഴും പ്രത്യേക അന്വേഷണ സംഘാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കണമെന്നില്ല, അതിനാൽ ഈ സാഹചര്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കാൻ മാർഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയോഗിക്കാൻ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫീസറെ അറിയിക്കാം. ലഭിക്കുന്ന പരാതികൾ നോ‍‍ഡൽ ഓഫീസർ അന്വേഷണ സംഘത്തിന് കൈമാറും.

Tags :