Film NewsKerala NewsHealthPoliticsSports

എണ്ണയും, ഇന്ധനവും എല്ലാം അമേരിക്കയിൽ നിന്നും വാങ്ങണം; ഇല്ലെങ്കിൽ ഉയർന്ന താരിഫ് ഈടാക്കും, ട്രംപ്

03:01 PM Dec 21, 2024 IST | Abc Editor

യൂറോപ്യൻ യൂണിയനെ ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനുള്ളതുകൊണ്ട് യൂറോപ്യൻ യൂണിയനോട് തങ്ങളിൽ നിന്നും കൂടുതൽ എണ്ണയും ,ഗ്യാസും വാങ്ങാൻ പറഞ്ഞിയുകെയും അല്ലെങ്കിൽ താരിഫുകൾക്ക് തയ്യാറായിരുന്നോളൂ, എന്നുമാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്.

അതേസമയം രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മറ്റ് രാജ്യങ്ങൾക്കെതിരെ ഭീഷണി മുഴക്കുന്ന ട്രംപിന്റെ രീതി തുടരുകയാണ്. നേരത്തെ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കിയാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കും അതേ പോലെ തന്നെ ഉയർന്ന തീരുവ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു ട്രംപ് , ഇന്ത്യ, ബ്രസീൽ എന്നീരാജ്യങ്ങൾ ഉയർന്ന നിരക്ക് ഈടാക്കുന്നു.അങ്ങനെ നിരക്ക് ഈടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരോട് അതേ നിരക്ക് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു

Tags :
All oil and fuel must be purchased from the United StatesDonald Trump
Next Article