താനൊരു തെറ്റും ചെയ്യ്തില്ല, നിയമത്തിൽ നിന്നും ഒളിച്ചോടില്ല; ജയിൽ മോചിതനായതിന് ശേഷം അല്ലു അർജുൻ പ്രതികരിക്കുന്നു
നടൻ അല്ലു അർജുൻ ജയിൽ മോചിതനായതിനു ശേഷംആദ്യമായി പ്രതികരിക്കുന്നു. നിയമത്തിൽ നിന്നും ഒളിച്ചോടില്ല. താനൊരു തെറ്റും ചെയ്തിട്ടില്ല. വർഷങ്ങളായി താൻ ജനങ്ങൾക്കിടയിൽ ഉണ്ട്. ഇതുവരെയും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അല്ലു അർജുൻ പറഞ്ഞു. കൂടാതെ സന്ധ്യാ തിയേറ്ററിലുണ്ടായത് ദാരുണാമായ സംഭവമാണ്. അതിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാൽ മരിച്ച യുവതിയുടെ കുടുംബത്തിന് ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും താൻ ചെയ്തു കൊടുക്കും നടൻ പറഞ്ഞു.
ഈ കാര്യത്തിൽ കൂടുതൽ വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. കേസിന്റെ പേരിൽ ഒരുപാട് വെല്ലുവിളികൾ ഞാനും, കുടുംബവും നേരിട്ടു. പിന്തുണച്ച എല്ലാവർക്കും നന്ദി അല്ലു അർജുൻ പറഞ്ഞു. നിയമം പാലിച്ച് ജീവിക്കുന്ന ഒരാളാണ താൻ, ആ നിയമത്തിൽ വിശ്വസിക്കുന്നുണ്ടെന്നും നടൻ പറഞ്ഞു. അന്വേഷണവുമായി താൻ സഹകരിക്കും. വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകു൦, 20 വർഷത്തിലേറെയായി സിനിമകൾ കാണാൻ തിയേറ്ററുകളിൽ പോകാറുണ്ട് എന്നാൽ ഇത്തരത്തിൽ നിർഭാഗ്യകരമായ സംഭവം മുൻപുണ്ടായിട്ടില്ലാ അല്ലു അർജുൻ പറഞ്ഞു.