For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; എന്നാൽ മെയിൻ ചോദ്യത്തിന് ഉത്തരം പറയാതെ നടൻ

04:40 PM Dec 24, 2024 IST | Abc Editor
അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി  എന്നാൽ മെയിൻ ചോദ്യത്തിന് ഉത്തരം പറയാതെ നടൻ

പുഷ്പ 2 റിലീസിനിടെയുണ്ടായ സംഘർഷത്തിനിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. രണ്ടര മണിക്കൂർ ആണ് നടനെ ചോദ്യം ചെയ്യൽ നടത്തിയത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. എന്നാൽ അവസാനം ചോദിച്ച ചോദ്യമായ യുവതി മരിച്ചത് അറിഞ്ഞിരുന്നോ എന്ന പൊലീസിന്റെ പ്രധാനചോദ്യത്തോട് അല്ലു മൗനം മാത്രമായിരുന്നു നൽകിയത്.

എന്നാൽ ഇതേ ചോദ്യം തന്നെ ആവർത്തിച്ചു ചോദിച്ചിട്ടും താരം മിണ്ടിയില്ല. അതേസമയം, അല്ലുവിന്റെ ബൗൺസർ ആന്റണി ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീയറ്ററിൽ ഉണ്ടായിരുന്നവരെ ഇയാൾ പിടിച്ചു തള്ളിയ ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെയാണ് ഇങ്ങനൊരു നടപടി.ഈ മാസം 4ന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്

Tags :