For the best experience, open
https://m.abcmalayalamonline.com
on your mobile browser.

തന്നെ സ്ഥാനാര്ഥിയാക്കണമെന്നുള്ള  കത്ത് നേരത്തെ വാട്സ്ആപ്പിൽ കിട്ടിയിരുന്നു; കെ മുരളീധരൻ 

11:14 AM Nov 11, 2024 IST | Abc Editor
തന്നെ സ്ഥാനാര്ഥിയാക്കണമെന്നുള്ള  കത്ത് നേരത്തെ വാട്സ്ആപ്പിൽ കിട്ടിയിരുന്നു  കെ മുരളീധരൻ 

പാലക്കാട് തന്നെ സ്ഥാനാർത്ഥി ആക്കണമെന്ന കത്ത് നേരത്തെ തന്നെ വാട്സാപ്പിൽ കിട്ടിയിരുന്നു. എന്നാൽ പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തെന്നും വെളിപ്പെടുത്തി കെ മുരളീധരൻ. അത്തരത്തിൽ ഡിലീറ്റ് ചെയ്യാത്തവരുടെ കയ്യിൽ നിന്നായിരിക്കും ആ കത്ത് ചോർന്നത് എന്നും അദ്ദേഹം പറയുന്നു. തുടക്കത്തിൽ തന്നെ പാലക്കാട് സ്ഥാനാർത്ഥി സംബന്ധിച്ച് വിയോജിപ്പുകൾ ഉണ്ടായിരുന്നു. നേതാക്കൾ കൂടിയാലോചന നടത്തിയില്ല എന്ന പരാതിയാണ് ഉണ്ടായിരുന്നെങ്കിലും ,താൻ മുഖം വീർപ്പിച്ച് മാറി നിൽക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് പ്രചാരണത്തിന് വന്നത് എന്നും മുരളീധരൻ പറയുന്നു.

ഈ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ആ കത്ത് സംബന്ധിച്ച് ചർച്ച നടത്താം. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. മുരളീധരന്‍റെ മനസ് വേദനിപ്പിച്ചു എന്ന ചർച്ച ഇപ്പോൾ വേണ്ടെന്നും യുഡിഎഫ് ജയിക്കണമെന്നും പ്രശ്നങ്ങൾ പരിഹരിച്ച് ശക്തമായ പ്രചാരണമാണ് പാലക്കാട് യുഡിഎഫ് നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു.അതേസമയം കൃസ്ത്യൻ വിഭാഗത്തിന്‍റെ വീടുകൾ കയറി കത്ത് നൽകുകയാണ് ബിജെപിഎന്നും ,നമ്മളുടെ സമൂഹത്തെ വിഭജിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ തെരഞ്ഞെടുപ്പിൽ വിലപ്പോകില്ല എന്നും മുരളീധരൻ പറയുന്നു.

Tags :