Film NewsKerala NewsHealthPoliticsSports

ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ ക്രമക്കേട് നടത്തിയെന്നാരോപിച്ചുള്ള കേസിൽ അമാനതുള്ള ഖാന്

01:00 PM Nov 14, 2024 IST | ABC Editor

ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ ക്രമക്കേട് നടത്തിയെന്നാരോപിച്ചുള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇ.ഡി. കേസിൽ ആം ആദ്മി പാർട്ടി എം.എൽ.എ. അമാനത്തുള്ള ഖാന് ഡൽഹി റൗസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നൽകിയത് .

അമാനത്തുള്ള ഖാനെതിരേ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരി​ഗണിക്കുന്നത് കോടതി നിരസിച്ചു. കൂടാതെ, അദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ച ഇ.ഡി. നടപടി നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി സെപ്റ്റംബർ രണ്ടിന് അറസ്റ്റിലായ അമാനത്തുള്ള ഖാൻ രണ്ട് മാസമായി ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു. ആം ആദ്മി പാർടിയിൽ ജയിൽ മോചിതനാകനുള്ള അവസാനത്തെ വ്യക്തിയായിരുന്നു അമാനതുള്ള ഖാൻ.

Tags :
Aam Admi Party
Next Article