For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഫോണിലേക്ക് നിരന്തരം കോളുകൾ കാരണം പഠിപ്പ് മുടങ്ങി; എഞ്ചിനിയറിംഗ് വിദ്യാര്ഥിയോടെ മാപ്പ് പറഞ്ഞു 'അമരൻ' സിനിമ നിർമാതാക്കൾ

01:02 PM Dec 05, 2024 IST | Abc Editor
ഫോണിലേക്ക് നിരന്തരം കോളുകൾ കാരണം പഠിപ്പ് മുടങ്ങി  എഞ്ചിനിയറിംഗ് വിദ്യാര്ഥിയോടെ മാപ്പ് പറഞ്ഞു  അമരൻ  സിനിമ നിർമാതാക്കൾ

ശിവകർത്തികേയൻ, സായിപല്ലവി എന്നിവർ നായികാനായകന്മാരായി അഭിനയിച്ച ചിത്രമാണ് 'അമരൻ'. ഈ അടുത്തിടക്ക് അമരന്റെ നിർമ്മാതാക്കൾക്കെതിരെ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോൺ നമ്പരായി വി വി വാഗീശൻ എന്ന വിദ്യാർത്ഥിയുടെ യഥാർത്ഥ നമ്പർ ഉപയോഗിച്ചതായിരുന്നു ഇതിന് കാരണം. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും വി വി വാഗീശന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ രാജ് കമല്‍ ഫിലിംസ്.

നവംബർ ആറിനാണ് താൻ നിർമ്മാതാക്കൾക്കെതിരെ നോട്ടീസ് അയച്ചത് വാഗീശന്‍ പറഞ്ഞു എന്നാൽ നിർമാതാക്കളുടെ പ്രതികരണം വൈകിയെന്നും വിദ്യാർത്ഥി പറയുന്നു, തന്റെ നമ്പർ മാറ്റാൻ തയ്യാറല്ലെന്നും വിദ്യാർത്ഥി പരാതിയിൽ പറഞ്ഞിരുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ഫോണിലേക്ക് നിരന്തരം കോളുകൾ വന്നതോടെ തന്റെ പഠനത്തെയും ഉറക്കത്തെയും ബാധിച്ചുവെന്ന് വാഗീശൻ പരാതിയിൽ പറഞ്ഞു.ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ നീക്കിയെന്നും രാജ് കമൽ ഫിലിംസ് അറിയിച്ചു.

Tags :