സത്യപ്രതിജ്ഞക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ,അമിത് മാളവ്യ
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, വയനാട്ടിൽ നിന്നുള്ള മുസ്ലിം ലീഗ് എം പി സത്യപ്രതിജ്ഞ ചെയ്തു ,ഗാന്ധി കുടുംബത്തെ സംബന്ധിച്ച് അഭൂതപൂര്‍വ്വമായ നിമിഷം എന്നാണ് അമിത് മാളവ്യ തന്റെ സാമൂഹിക മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്. എന്നാൽ അമിത് മാളവ്യയുടെ ഈ പരിഹാസത്തെ കോൺഗ്രസ് തള്ളിക്കളഞ്ഞു, ബിജെപിയിലെ അസഹിഷ്ണുതയുടെ തെളിവാണ് മാളവ്യയുടെ ഈ പ്രതികരണം എന്നാണ് എ ഐസി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞത്.
കൂടാതെ കെ സി വേണുഗോപാൽ വയനാട്ടിലെ ജനങ്ങളെ ബിജെപി അപമാനിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗം ഉള്ള ജില്ലയാണ് വയനാട് എന്ന് ബിജെപി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്നായിരുന്നു വയനാട് എം പി ആയി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്യ്തിരുന്നത്. കേരള സാരിയിൽ ആയിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ.