For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വയനാട് ദുരന്തത്തിൽ കേരളം കണക്ക് കാണിക്കാത്തതുകൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തതെന്ന വാദം തെറ്റാണ്; അമിത് ഷാ പാർലമെന്റിനെയും, ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു, മുഖ്യ മന്ത്രി

10:43 AM Dec 10, 2024 IST | Abc Editor
വയനാട് ദുരന്തത്തിൽ കേരളം കണക്ക് കാണിക്കാത്തതുകൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തതെന്ന വാദം തെറ്റാണ്  അമിത് ഷാ പാർലമെന്റിനെയും  ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു  മുഖ്യ മന്ത്രി

വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ദുരന്തം ഒരു വിവാദമാക്കി മാറ്റാന്‍ ശ്രമം നടത്തുകയാണ് കൂടാതെ കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദവും തെറ്റാണ് മുഖ്യ മന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റിനെയും ,ജനങ്ങളെയും ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്. ഇല്ലാത്ത കാലാവസ്ഥാറിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പറഞ്ഞു. ഓഗസ്റ്റ് 17ന് 1202 കോടിയുടെ പ്രാഥമിക സഹായം കേരളം ചോദിച്ചു. റിപ്പോർട്ട് സർപ്പിക്കാൻ വൈകിയിട്ടുമില്ല മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നുപോയിട്ട് 100 ദിവസമായി. നിവേദനം നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. PDNA തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്ന് മാസം വേണം. ദുരിതാശ്വാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത് സമര്‍പ്പിക്കുന്നത്. ആന്ധ്രയ്ക്ക് 3448 കോടിയും ബീഹാറിന് 11500 കോടിയും കേന്ദ്രം നല്‍കി. കേന്ദ്രം കേരളത്തിന് ഒരു രൂപ പോലും നല്‍കിയിട്ടില്ല.തീവ്ര സ്വാഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ എംപിമാര്‍ക്ക് ഒരു കോടി വീതം ചെലവഴിക്കാന്‍ സാധിക്കും. സ്‌പെഷ്യൽ ഫണ്ടൊന്നും വയനാടിന് ലഭിച്ചിട്ടില്ല എന്നും മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു.

Tags :