For the best experience, open
https://m.abcmalayalamonline.com
on your mobile browser.

രാഹുലിനെതിരെയുള്ള ബിജെപിയുടെ ആരോപണം കള്ളം; അംബേദ്കർന് കുറിച്ച് അമിത്ഷായുടെ പരാമർശം അപമാനകരം, പ്രിയങ്ക ഗാന്ധി

04:51 PM Dec 20, 2024 IST | Abc Editor
രാഹുലിനെതിരെയുള്ള ബിജെപിയുടെ ആരോപണം കള്ളം  അംബേദ്കർന് കുറിച്ച് അമിത്ഷായുടെ പരാമർശം അപമാനകരം  പ്രിയങ്ക ഗാന്ധി

അംബേദ്കർന് കുറിച്ച് അമിത്ഷായുടെ പരാമർശം അപമാനകരം,ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ശില്‍പ്പിയോട് ആത്മാര്‍ഥതയില്ലായ്മ പുലര്‍ത്തുന്നു പ്രിയങ്ക ഗാന്ധി. അംബേദ്കര്‍ ജി യോടുള്ള അവരുടെ വികാരം പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഈ വിഷയം ഉന്നയിക്കുന്നതുകൊണ്ട് അവര്‍ പ്രതിപക്ഷത്തെ ഭയപ്പെടുകയാണ്. ദേശീയ താല്‍പര്യം ഈ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു പ്രിയങ്കഗാന്ധി കൂട്ടിച്ചേര്‍ത്തു.അതേസമയം പാര്‍ലമെൻ്റ് വളപ്പിൽ വെച്ച് നടന്ന സംഘര്‍ഷത്തിനിടയില്‍ രാഹുൽ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമെന്ന് പ്രിയങ്ക ഗാന്ധി.

അതുപോലെ ബിജെപിയുടെ വാദങ്ങൾ കെട്ടിച്ചമച്ചതാണെന്നും,'അവര്‍ വളരെ നിരാശരാണ്. തെറ്റായ എഫ്ഐആറുകള്‍ ഇടുകയാണ് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതുപോലെ രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്‍ അവൻ്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. രാജ്യത്തിനും ഇത് അറിയാം ,അടിസ്ഥാനരഹിതമായ കാര്യങ്ങളിലൂടെ അവര്‍ ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

Tags :