Film NewsKerala NewsHealthPoliticsSports

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളെ വിമർശിച്ചും, ആരോപണങ്ങൾ ഉന്നയിച്ചും ആംനസ്റ്റി

12:00 PM Dec 06, 2024 IST | Abc Editor

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളെ നിശിതമായി വിമർശിച്ചും ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്. ഇസ്രയേൽ നടത്തുന്നത് ശരിക്കുമൊരു വംശഹത്യയെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരെ രംഗത്തുവരണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നുണ്ട്. ഈ വംശഹത്യയിൽ ഇസ്രയേലിന്റെ പ്രധാന ആയുധ ഇടപാടുകാരായ അമേരിക്കയ്ക്കും, ജർമനിക്കും, മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കും പ്രധാന പങ്കുണ്ടെന്നും ആംനസ്റ്റി പറയുന്നു.

ഗാസയെ എല്ലാ നിലയിലും ഇസ്രയേൽ വരിഞ്ഞുമുറുക്കുകയാണെന്നും ആംനസ്റ്റി പറയുന്നു. ഇസ്രയേൽ രൂക്ഷമായ അക്രമണങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നു. എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് വേണ്ടി കൊണ്ടുപോകുന്ന ഭക്ഷണവും, മരുന്നും മറ്റും തടസ്സപ്പെടുത്തുന്നു. പലസ്തീനികളെ കരുതിക്കൂട്ടി ഇല്ലാതാകാൻ ശ്രമിക്കുന്നു എന്നിങ്ങനെ ഗുരുതര പരാമർശങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്.

Tags :
Amnesty criticizes Israel
Next Article