Film NewsKerala NewsHealthPoliticsSports

അല്ലു അർജുന്റെ വീട് ആക്രമണത്തിൽ അറസ്റ്റിലായവരിൽ യൂത്ത് കോൺഗ്രസ് നേതാവും, മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയുടെ അനുയായിയും

12:44 PM Dec 23, 2024 IST | Abc Editor

നടൻ അല്ലു അർജുന്റെ വീട് ആക്രമണത്തിൽ അറസ്റ്റിലായവരിൽ യൂത്ത് കോൺഗ്രസ് നേതാവും,അറസ്റ്റിലായ ശ്രീനിവാസ റെഡ്ഡി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത അനുയായിയാണെന്നാണ് വിവരം. ശ്രീനിവാസ റെഡ്ഡി പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. അതേസമയം പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചത്.

വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിയുകയായിരുന്നു. സംഘം ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് വീട അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കുകയായിരുന്നു. പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘം പ്രതിഷേധിച്ചത്. പുഷ്പ 2-വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Tags :
attack on Allu Arjun's houseYouth Congress leader and a supporter of Chief Minister Revanth Reddy.
Next Article