Film NewsKerala NewsHealthPoliticsSports

കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും, സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം; പി കെ കുഞ്ഞാലികുട്ടി 

04:38 PM Nov 16, 2024 IST | Abc Editor

കോൺഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത്‌ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും.സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം.സന്ദീപ് എടുത്ത തീരുമാനം ശരിയാണ് , ഇനിയും കോൺഗ്രസിന് നല്ലകാലമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയിൽ വിട്ടുവരുന്നവർ സിപിഎമ്മിലേക്കല്ല കോൺഗ്രസിലേക്കാണ് വരിക.ബിജെപി യുടെ വളർച്ച നിന്നു പി കെ കുഞ്ഞാലികുട്ടി പറയുന്നു.

സന്ദീപിന്റെ വരവ് പാലക്കാട് വമ്പൻ  വിജയം ഉണ്ടാക്കും. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഐഎമ്മിന്  സന്ദീപ് കോൺഗ്രസിൽ ചേർന്നതിനെ അങ്ങനെ  വിമർശിക്കാനാകില്ല. അദ്ദേഹം നാളെ പാണക്കാട് വന്ന് സാദിഖലി ശിഹാബ് തങ്ങളെ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ ഇരിപ്പിടം കിട്ടാതെ വന്നതോടെയാണ് സന്ദീപ് രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന ബി ജെ പി  ബന്ധം മുറിക്കാൻ തീരുമാനിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ചാണ്  കോൺഗ്രസിലേക്ക്  സ്വീകരിച്ചത് .

Tags :
PK KunhalikuttySandeep Warrier
Next Article