ചേലക്കരയിലെ ഒറ്റ തന്ത അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസുംകൂടി
തൃശൂർ പൂരത്തിന് സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് വി ആർ അനൂപ് നൽകിയ പരാതിയിലാണ് ചേലക്കര പൊലീസ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായ കെ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മന്ത്രി സുരേഷ് ഗോപി വേദിയിൽ ഒറ്റതന്ത പരാമർശം നടത്തിയിരുന്നു. ഇത് മുഖ്യ മന്ത്രിയെ അധിഷേപിക്കുന്നതാണ് ചൂണ്ടികാണിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് വി ആർ അനൂപ് പരാതി നല്കിയിരിക്കുന്നത്. ഇന്ന് 12.30ന് സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അനൂപിന്റെ മൊഴി രേഖപ്പെടുത്തും.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കേസെടുത്ത് മുമ്പോട്ട് പോകുക.