തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ആന്റോ അഗസ്റ്റിൻ; തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു, ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ
തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ആന്റോ അഗസ്റ്റിൻ. മുട്ടിൽ മരം മുറി കേസിലെ പ്രതി ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ. തിരൂർ സതീഷിനെ ഇറക്കാൻ ആന്‍റോ ഗൂഢാലോചന നടത്തി. തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്ന് ശോഭ വെല്ലുവിളി നടത്തി. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. ആന്‍റോ അഗസ്റ്റിനെതിരെ താൻ മാനനഷ്ടക്കേസ് കൊടുക്കു൦ ശോഭ സുരേന്ദ്രൻ പറയുന്നു.
പൊന്നാനി പീഡനക്കേസ് കെട്ടിച്ചമച്ചതാണ്, പൊലീസുകാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ 10 ലക്ഷം രൂപ നൽകിയെന്ന് ശോഭ വാർത്ത സമ്മേളനത്തിൽ പറയുന്നു. ആന്‍റോയുടെ കൂട്ടുകാരനായ കാർവാർ എംഎൽഎ പരപ്പന അഗ്രഹാര ജയിലിൽ കിടക്കുകയാണിപ്പോള്‍. സതീഷിനെ ഇറക്കിയതിൽ ആന്റോ നല്ലൊരു ഗൂഢാലോചന നടത്തി. നിലവാരം വിട്ട കളിയുമായി ആന്റോ ഇനിയും മുന്നോട്ടുപോകരുത്.എങ്ങനെയാണോ ദിവ്യ നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അതുപോലെ ശോഭ സുരേന്ദ്രനെ ആത്മഹത്യയിലേക്ക് നയിക്കാൻ വേണ്ടി സ്വന്തം ചാനലിനെ ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തി ശോഭ പറയുന്നു. ആന്‍റോ അഗസ്റ്റിനെതിരെ ക്രിമിൽ കേസ് നൽകുമെന്നും ശോഭ പറയുന്നു.