Film NewsKerala NewsHealthPoliticsSports

നവീൻ ബാബുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ; അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് ഗവർണ്ണർ 

03:24 PM Oct 22, 2024 IST | suji S

എ ഡി എം നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്റെ കുടുംബവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും,കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ നവീന്റെ കേസുമായുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നുംഅദ്ദേഹം പറഞ്ഞു.  ഗവര്ണറെ പോലെ തന്നെ ഇന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും നവീന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. അതേസമയം നവീന്റെ ആത്മഹത്യ മരണത്തിന് കാരണക്കാരിയായ പി പി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നത്, അതിനുള്ള ഉത്തരം മുഖ്യ മന്ത്രി പറയണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

Tags :
Governor Arif Muhammad Khan met Naveen Babu's family
Next Article