For the best experience, open
https://m.abcmalayalamonline.com
on your mobile browser.

രാജ്യം കണ്ട ഏറ്റവും വലിയ ചതിയനാണ് അരവിന്ദ് കെജ്‌രിവാൾ; രൂക്ഷ വിമർശനം ഉന്നയിച്ചു കോൺഗ്രസ് നേതാവ് അജയ് മാക്കൻ

12:57 PM Dec 26, 2024 IST | Abc Editor
രാജ്യം കണ്ട ഏറ്റവും വലിയ ചതിയനാണ് അരവിന്ദ് കെജ്‌രിവാൾ  രൂക്ഷ വിമർശനം ഉന്നയിച്ചു കോൺഗ്രസ് നേതാവ്  അജയ് മാക്കൻ

രാജ്യം കണ്ട ഏറ്റവും വലിയ ചതിയനാണ് അരവിന്ദ് കെജ്‌രിവാൾ, ആംആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് അജയ് മാക്കൻ. അദ്ദേഹം പറയുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുളള സഖ്യം വളരെ അബദ്ധമായിപോയെന്ന്. അതുപോലെ കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു പിഴവായിരുന്നു കേജരിവാളുമായുള്ള സഖ്യം. അതിനിയും തിരുത്തണം അജയ് പറഞ്ഞു. കൂടാതെ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാൻ രൂപീകരിക്കുന്നതിൽ പോലും കേജരിവാൾ വളരെ പരാജയമായിരുന്നു. ജൻലോക്പാൽ സമരത്തിലൂടെയാണ് കേജരിവാൾ അധികാരത്തിലെത്തിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയെ ലണ്ടൻ പോലെയാക്കുമെന്നാണ് എഎപി നൽകിയ വാഗ്ദാനം. എന്നാൽ ഇന്ന് ഡൽഹി രാജ്യത്തെ ഏറ്റവും അന്തരീക്ഷ മലിനീകരണം ഉള്ള നഗരമായി മാറ്റി. പഞ്ചാബിൽ ജൻലോക്പാൽ രൂപീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ലഫ്. ഗവർണറെ പഴിചാരി കേജരിവാളിന് രക്ഷപെടാം. എന്നാൽ എന്തുകൊണ്ടാണ് പഞ്ചാബിൽ ഈ സംവിധാനം ഇതുവരെ രൂപീകരിക്കാത്തത് അജയ് ചോദിച്ചു. കേജരിവാൾ രാജ്യവിരുദ്ധനാണെന്നും കോൺഗ്രസ് നേതാവ് തീർത്തും തുറന്നടിച്ചു.ഡൽഹിയിൽ എഎപി സർക്കാരിനെതിരെ ധവളപത്രം പുറത്തിറക്കുന്ന പരിപാടിയിലാണ് കോൺഗ്രസ് നേതാവ് അജയ് മാക്കന്റെ ഈ വിമർശനം.

Tags :