യുവജനങ്ങൾക്ക് പ്രധാന്യം നൽകി സിപിഐ, ആര്യ രാജേന്ദ്രനും, വി കെ പ്രകാശും ഉൾപ്പെടെ എട്ടുപുതുമുഖങ്ങൾ
യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി. എംഎല്‍എമാരായ വി കെ പ്രശാന്തും ജി സ്റ്റീഫനും ഒ എസ് അംബികയും മേയര്‍ ആര്യാ രാജേന്ദ്രനും ഉൾപ്പെടെ എട്ടോളം പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈ ജില്ലാകമ്മറ്റിയിലേക്ക് ഡി വൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡന്റ് അനൂപും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം കെ റഫീഖിനെ വയനാട് സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.
റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ്.അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തിരുവനന്തപുരം സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായിരുന്നു.കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.