Film NewsKerala NewsHealthPoliticsSports

അകാലിദൾ നേതാവും പഞ്ചാബ് മുൻ മുഖ്യ മന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനു നേര് വധശ്രമം

11:20 AM Dec 04, 2024 IST | Abc Editor

അകാലിദൾ നേതാവും പഞ്ചാബ് മുൻ മുഖ്യ മന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനു നേര് വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് അദ്ദേഹത്തിന് നേരെ വെടിവെയ്പ്പുണ്ടായത്. സുഖ്ബീർ സിങ്നെ നേരെ രണ്ടുതവണയാണ് വെടിവെപ്പ് നടത്തിയത്. അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് വെച്ചാണ് വധശ്രമം, ഈ സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തിൽ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. സുഖ്ബീര്‍ സിങിന്‍റെ സമീപത്ത് നിന്നാണ് വെടിവെയ്പ്പുണ്ടായത്.

സുവര്‍ണ ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന് നേരെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ ആ അക്രമിയെ ഉടൻ തന്നെ സുഖ്ബീര്‍ സിങിന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ കീഴ്പെടുത്തുകയായിരുന്നു. ക്ഷേത്ര പ്രവേശന കവാടത്തിന്‍റെ ചുവരിലാണ് വെടിയുണ്ടകള്‍ പതിച്ചത്. മറ്റാർക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെങ്കിലും സുഖ്ബീര്‍ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാരണയണ്‍ സിങ് എന്നായാളാണ് വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

Tags :
Attempted murderPunjab Chief Minister Sukhbir Singh Badal
Next Article