Film NewsKerala NewsHealthPoliticsSports

നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിൽ നിൽക്കവേ അതിജീവിത രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു

11:55 AM Dec 10, 2024 IST | Abc Editor

നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിൽ നിൽക്കവേ അതിജീവിത രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. അതിജീവിത കത്തിൽ പറഞ്ഞിരിക്കുന്നത് സുപ്രീം കോടതിക്കും, ഹൈകോടതിക്കും പരാതി നൽകിയിട്ടും ഒരു നടപടി ഉണ്ടായില്ലെന്നാണ്. കൂടാതെ മെമ്മറി കാർഡ് തുറന്നതിലും നടപടിയില്ലെന്നും കത്തിലുണ്ട്.നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തിനില്‍ക്കെയാണ് അതിജീവിതയുടെ ഈ ഒരു പുതിയ നടപടി.

മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ലെന്നും, ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ലെന്നും അതിജീവിത കത്തിൽ പറയുന്നുണ്ട്. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടതെന്നും അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ഇങ്ങനൊരു കത്ത് നൽകുന്നതെന്നും അതിജീവിത കത്തിൽ പറയുന്നു.നടിയെ ആക്രമിച്ച കേസ് ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല എങ്കിലും ഏകദേശം കേസിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് അതിജീവിത രാഷ്ട്രപതിക്ക് ഇങ്ങനൊരു കത്ത് നല്കിയിരിക്കുന്നത്

Tags :
Ati Jiveta sent a letter to President Draupadi MurmuPresident Draupadi Murmu
Next Article