Film NewsKerala NewsHealthPoliticsSports

ഡി ജി പി ശ്രീലേഖക്ക് എതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജി നൽകി; നടൻ ദിലീപിനെതിരെ തെളിവില്ലെന്ന ഡി ജി പി യുടെ പ്രസ്താവനക്കെതിരെയാണ് ഹർജി

10:25 AM Dec 11, 2024 IST | Abc Editor

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതിയിൽ . ഡിജിപിക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജിയാണ് നൽകിയിരിക്കുന്നത്. ഈ കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിത ഹർജി നൽകിയിരിക്കുന്നത്. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയിരിക്കുന്നത്.ഹർജി കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിൽ നിൽക്കവേ അതിജീവിത രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചിരുന്നു.

അതിജീവിത കത്തിൽ പറഞ്ഞിരിക്കുന്നത് സുപ്രീം കോടതിക്കും, ഹൈകോടതിക്കും പരാതി നൽകിയിട്ടും ഒരു നടപടി ഉണ്ടായില്ലെന്നാണ്. കൂടാതെ മെമ്മറി കാർഡ് തുറന്നതിലും നടപടിയില്ലെന്നും കത്തിലുണ്ട്.അതേസമയം, കേസിൽ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിലെ പ്രതികൾ. ദിലീപ് എട്ടാം പ്രതിയാണ്. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിന്‍റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു.

Tags :
Actor DileepActress assault caseDGP Srilekha
Next Article