Film NewsKerala NewsHealthPoliticsSports

പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടുപോകുന്നതിനും, ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കുന്നതിനുമാണ് ഇളവ്

12:50 PM Dec 19, 2024 IST | Abc Editor

എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കേസെടുത്തിന് പിന്നാലെ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകി കോടതി, കണ്ണൂർ ജില്ല വിട്ടുപോകുന്നതിനും, ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കുന്നതിനുമാണ് ഇളവ് നൽകിയിരിക്കുന്നത്. അതുപോലെ തിങ്കളാഴ്ച ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ പ്രതി ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതി.

ഈ കേസില്‍ നേരത്തെ പിപി ദിവ്യ ജാമ്യം നേടിയിരുന്നു, ഇപ്പോൾ ജാമ്യ വ്യവസ്ഥയിൽ ഇളവ് നിർദേശിച്ചിരിക്കുന്നത് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ്. ഒക്ടോബര്‍ 14 ന് എ ഡി എം നവീൻ ബാബുവിന്റെ യാത്രയയപ്പ് നടന്ന യോഗത്തിലായിരുന്നു പി പി ദിവ്യയ്ക്ക് മേലുള്ള വിവാദങ്ങളുടെ തുടക്കം. നവീന്‍ ബാബുവിന്റെ ഈ യാത്ര അയപ്പ് ചടങ്ങില്‍ പങ്കെടുത്ത പിപി ദിവ്യ പരസ്യമായി നവീൻ ബാബുവിനെ അധിക്ഷേപിച്ചതിന് പിന്നാലെ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു.

Tags :
Bail conditions relaxed for PP Divyadeath of ADM Naveen Babu
Next Article