താൻ മുൻഭാര്യയ്ക്കും മകൾക്കുമെതിരെ ഈ അടുത്തിടക്ക് ഒന്നും പറഞ്ഞിട്ടില്ല; പിന്നെ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യ്തത്, നടൻ ബാല
മുന്‍ ഭാര്യയെയും മകളെയും സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അധിക്ഷേപിച്ചതോടെയാണ് പുലർച്ചെ നടന്‍ ബാലയുടെ വീട്ടിലെത്തി നടനെ പോലീസ് അറസ്റ്റ് ചെയ്തത് . മുന്‍ ഭാര്യയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയെ കൊച്ചിയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. എന്നാൽ മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്‌തെന്ന് മനസ്സിലാകുന്നില്ലാ എന്നാണ് നടൻ ചോദിക്കുന്നത്.
പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് നടൻ ഈ കാര്യം ചോദിക്കുന്നത്. ബാലയെ കൂടാതെ ഈ കേസിൽ ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും പ്രതികളാണ്.
അതേസമയം വൈദ്യപരിശോധനയ്ക്ക് ശേഷം ബാലയെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ടട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് ജാമ്യത്തെ എതിര്‍ക്കുമെന്ന കാര്യം ഉറപ്പാണ്.
https://www.youtube.com/watch?v=ZH_ofSxxrtM