Film NewsKerala NewsHealthPoliticsSports

സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള  പീഡന പരാതിയിൽ ബാംഗ്ലൂരിൽ കേസെടുത്തു 

03:18 PM Oct 28, 2024 IST | suji S

സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള  പീഡന പരാതിയിൽ ബാംഗ്ലൂരിൽ കേസ് രജിസ്റ്റർ ചെയ്യ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. പരാതിക്കാരി കോഴിക്കോട് സ്വദേശിനിയാണ്. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു.ഈ യുവാവിനെ കൂടാതെ സംവിധായകനെതിരേ ബംഗാളി നടി ശ്രീലേഖ മിത്രയും വെളിപെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.

രഞ്ജിത്ത് സംവിധാന ചെയ്യ്ത ഹിറ്റ് ചിത്രമായിരുന്നു 'പാലേരി മാണിക്യം'. ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു തനിക്ക്  ദുരനുഭവമുണ്ടായതെന്നു നടി പറഞ്ഞത്. തന്നെ  റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.

Tags :
Director Ranjithharassment complaint
Next Article