Film NewsKerala NewsHealthPoliticsSports

യാത്ര രേഖകൾ കൈവശമില്ലെന്ന് ആരോപിച്ച് 50 തിലധികം സന്യാസിമാരെ വിമാനത്താവളത്തിൽ തടഞ്ഞു ബംഗ്ലാദേശ് അധികൃതർ

12:12 PM Dec 02, 2024 IST | Abc Editor

സാധുവായ യാത്രാ രേഖകൾ കൈവശമില്ലെന്ന് ആരോപിച്ച് 50-ലധികം സന്യാസിമാരെ വിമാനത്താവളത്തിൽ തട‍ഞ്ഞ് ബംഗ്ലാദേശ് അധികൃതർ. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ നിരവധി പേരാണ് ബെനാപോൾ അതിർത്തിക്കടവിലെത്തിയത്. മണിക്കൂറുകളോളം കാത്ത്നിന്ന ശേഷമാണ് അനുമതിയില്ലെന്ന് അവർ അറിഞ്ഞത്. സാധുവായ വിസയും ,രേഖകളുമായി യാത്ര പുറപ്പെടാനെത്തിയവർക്കാണ് ബം​ഗ്ലാദേശ് ഭരണകൂടം യാത്ര നിഷേധിച്ചത്. ഇങ്ങനൊരു വാർത്ത എത്തുന്നത് ഇസ്കോൺ സംഘടനയേയും ,ഹിന്ദുക്കളെയും ലക്ഷ്യമിട്ട് അക്രമണങ്ങളും അറസ്റ്റുകളും നടക്കുന്നതിനിടയിലാണ്.

എന്നാൽ സാധുവായ പാസ്‌പോർട്ടുകളും വിസകളും ഉണ്ടായിരുന്നുവെന്നും എന്നാൽ യാത്രയ്‌ക്കായി സർക്കാരിൽ നിന്ന് പ്രത്യേക അനുമതി തേടിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രാനുമതി നിഷേധിച്ചതെന്ന് ബോർഡർ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇസ്കോൺ സന്യാസിമാർക്കെതിരം നടക്കുന്ന നടപടികളിൽ അപലപിച്ച് ഇന്ത്യയൊട്ടാകെ പ്രാർത്ഥന പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇതിൽ പങ്കെടുക്കാൻ പദ്ധതിയിട്ടവരെയാണ് അധികൃ‍തർ തടഞ്ഞത്

Tags :
Bangladesh stopped more than 50 monks at the airportnot having travel documents
Next Article