Film NewsKerala NewsHealthPoliticsSports

ബംഗ്ലാദേശിൽ രണ്ടുവർഷത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും; മുഹമ്മദ് യൂനുസ്

02:41 PM Dec 16, 2024 IST | Abc Editor

ബംഗ്ലാദേശിൽ രണ്ടുവർഷത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും ഇടക്കാല സർക്കാരിന് നിയോഗിക്കുന്ന മുഖ്യ ഉപദേഷ്ട്ടാവ്‌ മുഹമ്മദ് യൂനസ്. 2025ന്റെ അവസാനമോ 2026ന്റെ ആദ്യ പകുതിയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ്.വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചത്. തുടർന്ന് ഇടക്കാല സർക്കാരിന്റെ തലവനായി അധികാരമേറ്റെടുത്തത് മുതൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ യൂനസിന്മേൽ സമ്മർദം ഉണ്ടായിരുന്നു.തിരഞ്ഞെടുപ്പ് രീതികളിലുൾപ്പെടെ പരിഷ്കാരങ്ങൾ വരുത്താൻ യൂനുസ് കമ്മിഷനെ നിയോഗിച്ചു.

ഇതിൽ പിഴവുകളില്ലാത്ത വോട്ടർ പട്ടികയുൾപ്പെടെ ഏതാനും പ്രധാന പരിഷ്കാരങ്ങൾ മാത്രം വരുത്തിയ ശേഷം തിരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചാൽ 2025 നവംബറിൽ വോട്ടെടുപ്പ് നടത്താനാകും.മുഴുവൻ പരിഷ്കാരങ്ങൾ വരുത്തിയിട്ടേ തിരഞ്ഞെടുപ്പു നടത്താനാകൂ എന്നാണ് പാർട്ടികളുടെ തീരുമാനമെങ്കിൽ വീണ്ടും ആറുമാസം കൂടി എടുക്കുമെന്നാണ് യൂനുസ് പറയുന്നത്.

Tags :
Bangladesh will hold general electionsMuhammad Yunus
Next Article