For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ബാഷർ അൽ അസദ് സ്വന്തം രാജ്യത്തെ ഒറ്റികൊടുത്തു; സിറിയൻ പ്രസിഡന്റ് അസദ് ഇസ്രയേലിന് നിർണ്ണായക വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം

11:10 AM Dec 21, 2024 IST | Abc Editor
ബാഷർ അൽ അസദ് സ്വന്തം രാജ്യത്തെ ഒറ്റികൊടുത്തു  സിറിയൻ പ്രസിഡന്റ് അസദ് ഇസ്രയേലിന് നിർണ്ണായക വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം

വിമതസൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെ നാടുവിട്ട മുൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ഇസ്രയേലിന് നിർണായക വിവരങ്ങൾ ചോർത്തിനൽകിയെന്ന് ആരോപണം, അസദ് തന്റെ സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തു എന്നാണ് വരുന്ന റിപ്പോർട്ടുകൾ. അസദ് സിറിയ വിട്ടത് തന്നെ തന്റെ രാജ്യത്തെ ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും വിവരങ്ങള്‍ ചോർത്തിനൽകി എന്നാണ് സൂചനകൾ.എന്നാൽ രാജ്യം വിട്ട അസദ് ഇപ്പോൾ റഷ്യയിൽ ഉണ്ടെന്നാണ് വിവരങ്ങൾ .

താൻ രാജ്യം വിടുമ്പോൾ ഇസ്രയേൽ തന്നെ ആക്രമിക്കരുതെന്ന് ഉറപ്പ് ലഭിക്കാനായാണ് ആയുധങ്ങൾ ഉളള സ്ഥലങ്ങൾ അസദ് ചോർത്തിക്കൊടുത്തത് എന്നാണ് ഹുറിയത്ത് എന്ന ടർക്കിഷ് പത്രം റിപ്പോർട്ട് ചെയ്യ്തത്. അസദ് നൽകിയ വിവരങ്ങൾ അറിഞ്ഞാണ് അസദ് രാജ്യം വിട്ടതിന് പിന്നാലെ തന്നെ ഇസ്രയേൽ സിറിയയുടെ നാവിക, ആയുധ ശേഖരങ്ങളെല്ലാം തകർത്തിരുന്നത് എന്നാണ് ഹുറിയത്ത് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇസ്രയേലിൻ്റെ അവകാശവാദം എന്നത് സിറിയൻ ഭരണകൂടത്തിൻ്റെ ആയുധങ്ങൾ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം നടത്തിയത് എന്നായിരുന്നു. ബാഷർ ഭരണം നിലംപതിച്ചതിന് പിന്നാലെ 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് ഇസ്രയേൽ സിറിയയിൽ നടത്തിയത്.

Tags :