Film NewsKerala NewsHealthPoliticsSports

ലബനനിലെ പേജർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു

10:00 AM Nov 11, 2024 IST | Abc Editor

ലബനനിലെ പേജർ  ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. .ഈ ആക്രമണത്തിൽ 3000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 40 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇപ്പോൾ ഇസ്രയേൽ ഏറ്റെടുത്തിരിക്കുന്നത്.ഇങ്ങനൊരു ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്ന് നെതന്യാഹു പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ വക്താവാണ് അറിയിച്ചിരിക്കുന്നത്.ഹിസ്‌ബുള്ള തലവൻ ഹസ്സൻ നസ്രളയെ വധിച്ച ബെയ്റൂത്തിലെ ആക്രമണത്തിന് പച്ചക്കൊടി നൽകിയതും താനാണെന്ന് നെതന്യാഹു പറഞ്ഞതായും മാധ്യമ വക്താവ് പറയുന്നു.

കഴിഞ്ഞദിവസം നടന്ന ക്യാബിനറ്റ് യോഗത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ലബനനിൽ ഹിസ്ബുള്ള ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളും, വാക്കിടോക്കികളും ആണ് സെപ്റ്റംബർ 17, 18 എന്നീ തീയതികളിലായി പൊട്ടിത്തെറിച്ചത്. ഈ പേജറുകളിൽ ജിപിഎസ്, ക്യാമറ, മൈക്രോഫോൺ പോലുള്ള ഒരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇവ എങ്ങനെ പൊട്ടിത്തെറിച്ചു എന്നുള്ളത് ലോകമാകെ അമ്പരപ്പുളവാക്കിയിരുന്ന ഒരു കാര്യമായിരുന്നു.

Tags :
Minister Benjamin Netanyahupager attack in Lebanon
Next Article