ഗാസയിൽ സന്ദർശനം നടത്തി ബഞ്ചമിൻ നെതന്യാഹു; ഗാസ ഇപ്പോൾ ഇസ്രായേലിന്റെ സമ്പൂർണ്ണ അധിനിവേശത്തിൽ
ഗാസയിൽ സന്ദർശനം നടത്തി ബഞ്ചമിൻ നെതന്യാഹു. ഗാസ ഇപ്പോൾ ഇസ്രായേലിന്റെ സമ്പൂർണ്ണ അധിനിവേശത്തിൽ, ഗാസയിലെ ഹമാസിനെ ഇല്ലാതാക്കുന്നതിൽ വിജയിച്ച് ഗാസയിൽ അധിനിവേശം സ്ഥാപിച്ച് വിജയ ശ്രീലാളിതനായിട്ടാണ് നെതന്യാഹു ഗാസയിൽ എത്തിയത്. ഇസ്രായേലിനെതിരേ വീര വാദം ഹമാസ് അനുകൂലികൾ ഇരുന്ന് മുഴക്കുമ്പോൾ തന്നെ നെതന്യാഹു ഗാസയിൽ എത്തിയത് ആരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ പ്രധാനമന്ത്രി ഗാസയിൽ എത്തുമ്പോൾ അത് തീർച്ചയായും ഇസ്ളാമിക തീവ്ര ശക്തികൾക്ക് വൻ തിരിച്ചടി തന്നെയാണ്.
ഈ യുദ്ധം അവസാനിക്കും. ഉടൻ തീരും. എന്നാൽ ഹമാസ് ഇനി ഒരിക്കലും ഈ മണ്ണ് ഭരിക്കില്ല. അവരെ നിൽക്കാൻ ഞാൻ അനുവദിക്കില്ല. അവർ ഇപ്പോൾ മണ്ണിനോട് ചേർന്ന് കഴിഞ്ഞു. വീണിടത്ത് നിന്നും എഴുന്നേല്ക്കാൻ ഇസ്രായേൽ അനുവദിക്കില്ല. ഹമാസ് ഇല്ലാത്ത ഗാസ. ഹമാസ് ഭരിക്കാത്ത ഗാസ അത് ഞങ്ങൾ പൂർത്തിയാക്കി എന്ന് ഗാസയിലെത്തിയ നെതന്യാഹു പറഞ്ഞു.