Film NewsKerala NewsHealthPoliticsSports

സി പി ഐ എം നേതാവ് ബിബിൻ സി ബാബു പാർട്ടി വിട്ട് ബി ജെ പി യിൽ ചേർന്നതിൽ കായംകുളം പ്രവർത്തകർ കേക്കുമുറിച്ചു ആഘോഷം നടത്തി

11:43 AM Dec 02, 2024 IST | Abc Editor

സിപിഐഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നതില്‍ കായംകുളത്ത് പ്രവർത്തകർ വീണ്ടും ആഘോഷം നടത്തി . ബിപിന്‍ സി ബാബു സിപിഐഎം വിട്ടു പോയത് കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് കായംകുളത്തെ പ്രവര്‍ത്തകര്‍. ഭാര്യയും സിപിഐഎം പ്രവര്‍ത്തകയുമായ മിനിസ ജബ്ബാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആഘോഷം. വിട്ടുപോയതിലൂടെ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ രക്ഷിക്കുകയാണ് ബിപിന്‍ ബാബു ചെയ്തത് എന്നായിരുന്നു പ്രസംഗത്തില്‍ പ്രാദേശിക നേതാവ് ബിപിനെ കുറിച്ചുള്ള ചെറിയ പ്രസംഗത്തിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസമാണ് ബിപിന്‍ സി ബാബു ബി ജെ പി യിൽ ചേർന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് അദ്ദേഹം. കായംകുളം സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.കൂടാതെ മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐഎം നേതൃത്വം മുഴുവനായി ഒരു ഭാഗത്തിന്റെ മാത്രം കൈയിലേക്ക് പോയെന്നും ജി സുധാകരന്റെ അവസ്ഥ തന്നെ ദയനീയമാണെന്നും ആരോപിച്ചുകൊണ്ടാണ് ബിപിന്‍ പാര്‍ട്ടി വിട്ടത്. മതനിരപേക്ഷതയില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Tags :
Bibin C. BabuCPIMjoined the BJPKayamkulam workers celebrated
Next Article