സ്ഥാനാർഥി നിർണ്ണയത്തിൽ വലിയ പാളിച്ച; പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നഗരസഭ അധ്യക്ഷ ,പ്രമീള ശശിധരൻ
പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാർഥി നിര്ണയത്തിൽ വലിയ പാളിച്ച സംഭവിച്ചു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മാറ്റിയാൽ നന്നാകുമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു എന്നും പ്രമീള പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ സി. കൃഷ്ണകുമാറിനെ മാറ്റാറായില്ലേ എന്ന് ജനങ്ങൾ ചോദിച്ച സാഹചര്യത്തിലാണ് സ്ഥാനാർഥി മാറ്റം ആവശ്യപ്പെട്ടതെന്നും പ്രമീള പറഞ്ഞു.പിന്നെ ഈ തോൽവിക്ക് ഇനിയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്നും പ്രമീള ശശിധരൻ പറഞ്ഞു.
തോല്‍വിക്ക് നഗരസഭ ഭരണത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇപ്പോൾ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്നു പറഞ്ഞതുപോലെ ഒന്നും പറഞ്ഞിട്ടൊന്നും കാര്യമില്ലാ. പലരും ചോദിച്ചു നിങ്ങൾക്ക് ഈ സ്ഥാനാർത്ഥയെ ഉള്ളൂ എന്ന്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പേ സ്ഥാനാര്‍ത്ഥിയെ ഒന്നു മാറ്റുന്നത് നല്ലതായിരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം കൃഷ്ണകുമാറിനെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. അതുകൊണ്ട് തോല്‍വിയില്‍ സംസ്ഥാന പ്രസിഡന്റ് അടക്കം എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട് പ്രമീള ശശിധരൻ പറഞ്ഞു.