പൂരം നടക്കേണ്ട പോലെ നടന്നില്ല; രാഷ്ട്രീയ നേട്ടമുണ്ടക്കാൻ ശ്രമിച്ചവർക്ക് അതിന്റെ പേരിൽ നേട്ടമുണ്ടായി, ബിനോയ് വിശ്വം
പൂരം നടക്കേണ്ട പോലെ നടന്നില്ല, രാഷ്ട്രീയ നേട്ടമുണ്ടക്കാൻ ശ്രമിച്ചവർക്ക് അതിന്റെ പേരിൽ നേട്ടമുണ്ടായി,സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐ പൂരത്തിന് കണ്ടത് ഒരു സാംസ്‌കാരിക ഉത്സവമായിട്ടാണ്. തൃശൂരിന്റെ ഒരു വികാരം തന്നെയാണ് പൂരം. ഇതിന്റെ അന്വേഷണ തൃപ്തിയെ കുറിച്ച് പിന്നീട് പറയാമെന്നും ബിനോയ് വിശ്വം പറയുന്നു. ഇപ്പോൾ ലക്‌ഷ്യം ഉപതെരെഞ്ഞെടുപ്പാണ്
എന്നാൽ പൂരം കലങ്ങിയിട്ടില്ലെന്നുള്ള മുഖ്യ മന്ത്രിയുടെ വാക്കുകൾ വിവാദമായതിന് പിന്നാലെ അന്വേഷണ നടപടികൾ വേഗത്തിലാക്കാനാണ് എസ്ഐടിയുടെ നീക്കം. എത്രയും വേഗം അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാനുള്ള നീക്കം ഊർജിതമാക്കിയിട്ടുണ്ട്. പൂരം കലക്കലിൽ കേസുകൾ രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ മൊഴികൾ ഉടനടി രേഖപ്പെടുത്താനാണ് എസ്ഐടി നീക്കം. ഇതനുസരിച്ച് ദേവസ്വം ഭാരവാഹികളുടെ ഉൾപ്പടെ മൊഴി ഉടൻ രേഖപ്പെടുത്തും.
അതേസമയം, പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പ്രതികരണമാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ . നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.